സാമ്പത്തിക സാക്ഷരതാ ബോധവത്കരണം
പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭയുടെ സമ്പൂർണ സാമ്പത്തിക സാക്ഷരതാ പദ്ധതിയായ ‘പ്രജ്യോതി’യുടെ ഭാഗമായി സംഘടിപ്പിച്ച 'ബീ ഫിനാൻഷ്യലി സ്മാർട്ട് ' മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ ശ്രീകണ്ഠപുരം നഗരസഭാദ്ധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.കോളജിലെ ഐക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.വീണ അപ്പുക്കുട്ടൻ ആമുഖ പ്രഭാഷണം നടത്തി. കോളജ് ചെയർപേഴ്സൺ കെ.അരുൺ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ അക്ഷര എന്നിവർ പ്രസംഗിച്ചു. കോളേജ് ക്ലബുകളുടെ ഉദ്ഘാടനവും ഡോ.ഫിലോമിന നിർവഹിച്ചു. പ്രജ്യോതി റിസോഴ്‌സ് പേഴ്സൺ മൈഥിലി മോഹൻ സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യം വിവരിച്ച് ക്ലാസെടുത്തു. സാമ്പത്തിക മേഖലയിൽ നടക്കുന്ന വിവിധ തരത്തിലുള്ള അഴിമതികൾ, ഡിജിറ്റൽ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ, തട്ടിപ്പ് സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയവയും വിശദീകരിച്ചു.