ശാസ്ത്ര സാഹിത്യ പരിഷത്ത് വികസന ജനസഭ നാളെ
Friday 19 September 2025 7:47 PM IST
പയ്യന്നൂർ : വികസന പത്രിക തയ്യാറാക്കുന്നതിനായുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യ ജനസഭ കരിവെള്ളൂർ എ.വി.സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉച്ചക്ക് 2ന് സംഘാടക സമിതി ചെയർമാൻ എം.രാഘവന്റെ അദ്ധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും. ഇത്തരത്തിൽ ജന പങ്കാളിത്തത്തോടെ തയ്യാറാക്കുന്ന പത്രികകൾ ക്രോഡീകരിച്ച് അന്തിമ വികസന പത്രിക ഒക്ടോബർ 2ന് നാടിന് സമർപ്പിക്കും. കണ്ണൂർ ജില്ലയിൽ ഒരു നഗരസഭയും പതിമൂന്ന് ഗ്രാമ പഞ്ചായത്തുകളുമാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന് പരിഷത്ത് ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ജില്ല വികസന ഉപസമിതി കൺവീനർ കെ.ഗോവിന്ദൻ , ടി.വി.വിജയൻ, എ.മുകുന്ദൻ, പി.വി.നാരായണൻ, പരേശ്വര വർമ്മ , ടി.സൈനുദ്ദീൻ സംബന്ധിച്ചു.