കണ്ടോത്ത് സ്കൂളിൽ ടോക്സ്പിയർ ഇംഗ്ലീഷ് പ്രോഗ്രാം
Friday 19 September 2025 7:48 PM IST
പയ്യന്നൂർ : കളികളിലൂടെയും സോദാഹരണ ക്ലാസുകളിലൂടെയും കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടോത്ത് എ.എൽ.പി. സ്കൂളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം ടോക്സ്പിയർ ദി ഇംഗ്ലീഷ് സ്റ്റുഡിയോ ആരംഭിച്ചു. സ്കൂൾ പ്രൈമറി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ആഴ്ചയിൽ രണ്ട് ദിവസം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പ്രത്യേകം ക്ലാസ് നൽകും. ഇതിനായി പി.ടി.എ പ്രത്യേകമായി മൂന്ന് അംഗങ്ങൾ അടങ്ങുന്ന ഫാക്കൽട്ടി ഗ്രൂപ്പ് സജ്ജമാക്കി.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കവിയുമായ എ.വി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ.ചന്ദ്രിക മുഖ്യാതിഥിയായിരുന്നു. എം.വനജാക്ഷി , ടി.മഹേഷ് , സ്കൂൾ ലീഡർ കെ.താനി പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക പി.പി.സനില സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ.ഗിരിജ നന്ദിയും പറഞ്ഞു.