പ്രഭാഷണം സംഘടിപ്പിച്ചു

Saturday 20 September 2025 1:31 AM IST

തിരുവനന്തപുരം: ഇന്ത്യയും മാൾട്ടയും തമ്മിലുള്ള നയതന്ത്റ ബന്ധത്തിന്റെ അറുപത് വർഷങ്ങൾ എന്ന വിഷയത്തിൽ കേരള സർവകലാശാല പ്രഭാഷണം സംഘടിപ്പിച്ചു. ഇന്ത്യയിലെ മാൾട്ട ഹൈക്കമ്മീഷണർ റൂബൻ ഗൗസി മുഖ്യപ്രഭാഷണം നടത്തി.പൊളി​റ്റിക്കൽ സയൻസ് വിഭാഗവും സെന്റർ ഫോർ ഗ്ലോബൽ അക്കാഡമിക്സും ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്നായിരുന്നു സംഘടിപ്പിച്ചത്.വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ അദ്ധ്യക്ഷനായി. പൊളി​റ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫ.ജോസുകുട്ടി.സി.എ,പ്രൊഫ.രാജൻ ഗുരുക്കൾ,ഡോ.സാബു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.