മെഡിക്കൽ കോളേജിന് മെഷിനുകൾ കൈമാറി

Saturday 20 September 2025 1:32 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ മെഡിക്കൽ വിഭാഗത്തിന് മൂന്ന് വി.പി.എ.പി മെഷീനുകൾ കൈമാറി ഐ.ഡി.ബി.ഐ ബാങ്ക്. ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി ഹോപ്പ് സ്കീം പ്രകാരമാണ് മെഷീനുകൾ കൈമാറിയത്. ഐ.ഡി.ബി.ഐ ബാങ്ക് സീനിയർ റീജിയണൽ ഹെഡ് റോണി ജോസ്,ഐ.ഡി.ബി.ഐ ബാങ്ക് വഴുതക്കാട് ശാഖ മാനേജർ ലിജോ ജോൺ,മെഡിക്കൽ കോളേജ് പ്രതിനിധികളായ ഡോ.അരുണ രാമൻ,ഡോ.ജേക്കബ് ആന്റണി,ഡോ.അജിത്,ഡോ.ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു.