ചട്ടമ്പി സ്വാമി ജയന്തി ആഘോഷം

Saturday 20 September 2025 1:35 AM IST

തിരുവനന്തപുരം: ജാലകം സാംസ്കാരിക സമിതി സംഘടിപ്പിച്ച ചട്ടമ്പി സ്വാമി ജയന്തി ആഘോഷം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആക്കുളത്തെ ഒന്നരയേക്കർ സ്ഥലം യുദ്ധസ്മാരകത്തിന് വേണ്ടി അനുവദിപ്പിച്ച കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയേയും ആർ.അനൂപ്,എ.സി.പി.രാമകൃഷ്ണൻ,പാപ്പനം കോട് രാജൻ എന്നിവരെ ആദരിച്ചു.എം.വിജയകുമാർ,വിളപ്പിൽ രാധാകൃഷ്ണൻ,കേണൽ ആർ.നായർ,ഡോ.ജിനേഷ് കുമാർ,ശാന്തിവിള പത്മകുമാർ,ആനത്താനം രാധാകൃഷ്ണൻ,കെ.എസ്.അനിൽ,ശാന്തിവിള വിനോദ്,എം.ജലീൽ, കോവളം ടി.എൻ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.