വാർഷികവും ഓണാഘോഷവും 21ന്
Saturday 20 September 2025 12:04 AM IST
തൃശൂർ: വള്ളത്തോൾ നഗർ പഞ്ചായത്തിലെ നിളാബോട്ട് ക്ലബിന്റെ ഒന്നാം വാർഷികവും ഓണാഘോഷവും 21ന് രാവിലെ പത്തിന് യു.ആർ. പ്രദീപ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടോടെ കോയമ്പത്തൂർ ബൈക്കേഴ്‌സ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റൈഡേഴ്‌സിന്റെ ബോധവത്കരണ റാലി, വൈകിട്ട് മൂന്നിന് കയാക്കിംഗ് വള്ളംകളി എന്നിവയുണ്ടാകും. നിളയോണം എന്ന പേരിൽ വൈകിട്ട് ഏഴ് വരെ നടക്കുന്ന പരിപാടിയിൽ കൈകൊട്ടിക്കളി, മണികണ്ഠൻ പെരിങ്ങോടും സംഘവും അവതരിപ്പിക്കുന്ന ഢക്കപ്പെരുക്കം ഇടക്കമേളം, വയലിൻ ഫ്യൂഷൻ, കരോക്കേ ഗാനമേള തുടങ്ങിയ നടക്കും. സമാപന സമ്മേളനം വൈകിട്ട് കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഞെരളത്ത് ഹരിഗോവിന്ദൻ, പി.കെ. ഗോപാലൻ, കെ.എൻ. ജിതേഷ്, കെ.കെ. ശിവശങ്കരൻ എന്നിവർ പറഞ്ഞു.