മഹാചണ്ഡികാ ഹോമം കാൽനാട്ടുകർമ്മം
Saturday 20 September 2025 12:09 AM IST
തൃശൂർ: ബാംഗ്ലൂർ ആസ്ഥാനമായുള്ള വൈദിക് ധർമ്മ സൻസ്ഥാൻ, ജില്ലാഘടകത്തിന്റെ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മഹാ ചണ്ഡികാ ഹോമത്തിന്റെ കാൽനാട്ടുകർമ്മം പുല്ലഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ അങ്കണത്തിൽ നടന്നു. ബ്രഹ്മചാരി ചിത്പ്രകാശജി കാർമ്മികത്വം വഹിച്ചു. ആഘോഷക്കമ്മിറ്റി ചെയർമാൻ ബാലു തൃശൂർ, ആർട്ട് ഒഫ് ലിവിംഗ് ജില്ലാ പ്രസിഡന്റ് സി. ഐ. അജയൻ, സെക്രട്ടറി പ്രൊഫ. സുവിൻ ശങ്കർ, വൈദിക് ധർമ്മ സൻസ്ഥാൻ ഭാരവാഹികളായ വി.പി. പ്രജോദ് ഉണ്ണിക്കൃഷ്ണൻ, ആർ.രവീന്ദ്രനാഥ് കോലഴി, വിദ്യാമന്ദിർ പ്രിൻസിപ്പൽ ശ്രീലേഖ, മീര വർമ്മ തുടങ്ങിയർ സംബന്ധിച്ചു. 28, 29, 30 തീയതികളിലാണ് നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പൂജകളും ഹോമങ്ങളും നടക്കുക.