വാക്കത്തോൺ നടത്തി

Saturday 20 September 2025 2:15 AM IST

തിരുവനന്തപുരം: സ്വച്ഛതാ ഹി സേവാ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പേട്ട,കൊച്ചുവേളി,നാഗർകോവിൽ,ഗുരുവായൂർ,ആലപ്പുഴ എന്നിവിടങ്ങളിൽ വാക്കത്തോണും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.പേട്ട റെയിൽവേ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ വാക്കത്തോൺ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്.ശോഭ ജാസ്മിൻ ഫ്ളാഗ് ഒഫ് ചെയ്തു.ജോൺ കോക്സ് എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ,റെയിൽവേ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.