അടിമാലി യൂണിയനിൽ മഹാസമാധി ദിനാചരണം

Saturday 20 September 2025 11:30 PM IST

ശ്രീനാരായണഗുരുദേവന്റെ 98-ാമത് മഹാസമാധിദിനാചരണം എസ്.എൻ.ഡി.പി.യോഗം അടിമാലി യൂണിയനിലെ എല്ലാ ശാഖകളിലും ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉപവാസം, ശാന്തിയാത്ര, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുധർമ്മ പ്രഭാഷണം, അന്നദാനം തുടങ്ങിയ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. യൂണിയൻ ചെയർമാൻ ബിജു മാധവൻ, കൺവീനർ സജി പറമ്പത്ത്, യൂണിയൻ ജോയിന്റ് കൺവീനർ കെ.എസ്.ലതീഷ്‌കുമാർ, യൂണിയൻ വനിതാസംഘം ചെയർപേഴ്സൻ പ്രസ്സന്ന കുഞ്ഞുമോൻ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ ദീപു മരക്കാനം കൺവീനർ രതീഷ് തിങ്കൾക്കാട് വനിതാ സംഘം കൺവീനർ സുനിത ബാബുരാജ് യൂണിയൻ സൈബർ സേന ചെയർമാൻ അനന്ദ വിഷ്ണു, കൺവീനർ സ്വപ്ന നോബി തുടങ്ങിയവർ നേതൃത്വം നൽകും.

അടിമാലിശാഖയിൽ രാവിലെ ഗുരുദേവ ക്ഷേത്രത്തിൽ ഗണപതിഹോമം, വിശേഷാൽപൂജ, വഴിപാടുകൾ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടക്കും. 10. 30 ന് നടക്കുന്ന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് അഡ്വ.നൈജു രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി ബാബു കൃഷ്ണൻകുട്ടി സ്വാഗതവും ശിവഗിരി മഠം ശിവസ്വരൂപാനന്ദ സ്വാമി മുഖ്യപ്രഭാഷണവും ശാഖാ വൈസ്പ്രസിഡന്റ് ഡോ.രേഖാ ബാബു കൃതജ്ഞതയും ക്ഷേത്രം മേൽ ശാന്തി അജിത്ത് ശാന്തി മഠത്തുംമുറി അനുഗ്രഹ പ്രഭാഷണവും നടത്തും

ഇഞ്ചപ്പതാൽ ശാഖായിൽരാവിലെ 9 ന് ദീപാർപ്പണം, പ്രാർത്ഥന, പ്രഭാഷണം ഗുരുപൂജ, അന്നദാനം, വിളക്ക് പൂജ തുടങ്ങിയവയോടെ നടത്തുമെന്ന് ശാഖാ പ്രസിഡന്റ് ശശി തലച്ചിറയിൽ സെക്രട്ടറി വിനോദ് അച്ചുതൻ എന്നിവർ അറിയിച്ചു.

കല്ലാർകുട്ടി എസ്.എൻ.ഡി.പി. ശാഖയിൽ . രാവിലെ ദീപാർപ്പണം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി 10 ന് പ്രണവം മ്യൂസിക്ക് അവതരിപ്പിക്കുന്ന ഭജന തുടർന്ന് ശാഖാ പ്രസിഡന്റ് സുഭാഷ് മേട്ടുംപുറത്ത് അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം യൂണിയൻ സൈബർസേന വൈസ്‌ചെയർമാൻ യോഗേഷ് ഉദ്ഘാടനം ചെയ്യും ശാഖാ വൈസ്പ്രസിഡന്റ് സുധാകരൻ കൂനിപ്പാറയിൽ, യൂണിയൻ കമ്മറ്റി അംഗം രാജപ്പൻ വയലിൽ, വനിതാ സംഘം യൂണിയൻ കൗൺസിലർ സിനി ഷാജി തുടങ്ങിയവർ പങ്കെടുക്കും

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം 21-ന് സമുചിതമായി നടത്തും. രാവിലെ 9 ന് ദീപാർപ്പണം, പ്രാർത്ഥന, പ്രഭാഷണം ഗുരുപൂജ, അന്നദാനം, ശാന്തിയാത്ര തുടങ്ങിയവയോടെ നടത്തുമെന്ന് ശാഖാ പ്രസിഡന്റ് പ്രഭാകരൻ സെക്രട്ടറി രതീഷ് മുരളിധരൻ എന്നിവർ അറിയിച്ചു.