'സ്ത്രീ ' പദ്ധതി ഉദ്ഘാടനം
Friday 19 September 2025 10:08 PM IST
അമ്പലപ്പുഴ : സംസ്ഥാനത്ത് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും സബ് സെന്ററുകളിലും സ്ത്രീകൾക്കും കുട്ടികൾക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി സ്ത്രീ എന്ന പേരിൽ പദ്ധതി നിലവിൽ വന്നു. ദ്ധതി പ്രകാരം ഇനി മുതൽ എല്ലാ സബ്സെന്ററിലും വിദഗ്ദ്ധ പരിശോധനയും ലഭ്യമാകും. ആഴ്ചയിലൊരിക്കൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കും. പദ്ധതിയുടെ പുറക്കാട് പഞ്ചായത്തു തല ഉദ്ഘാടനം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.എസ്.ജിനു രാജ് നിർവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ: ഷിബു സുകുമാരൻ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ മനോജ്, സുഭാഷ്, മെഡിക്കൽ ഓഫീസർ ഡോ: ഹരിശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർ ജിനു സുധാകർ എന്നിവർ പ്രസംഗിച്ചു.