വിദ്യാഭ്യാസ അവാർഡ് വിതരണം

Saturday 20 September 2025 2:09 AM IST

മാന്നാർ: 1647-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രസിഡന്റ് ജി.ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.കെ.ബാലകൃഷ്ണപിള്ള ചൈതന്യ അവാർഡുകൾ വിതരണം ചെയ്തു. ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ കെ. വേണുഗോപാൽ, നായർ സമാജം പ്രസിഡന്റ് എ.ഹരീന്ദ്രകുമാർ, ദേവസ്വം ബോർഡ് പമ്പ കോളേജ് മുൻ അദ്ധ്യാപകൻ കെ.രാജഗോപാലൻ നായർ, മാന്നാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ, കരയോഗം സെക്രട്ടറി പ്രസന്നകുമാർ പല്ലവന ആരാമം എന്നിവർ സംസാരിച്ചു. ശർമിഷ്ഠ എസ്.നായർ, മീനാക്ഷി രാജേഷ് എന്നിവർ മറുപടി പ്രസംഗം നടത്തി. അക്ഷരാ സുനിൽകുമാർ പ്രാർത്ഥനാ ഗീതം ആലപിച്ചു.