ബണ്ണി ബറോ യൂണിറ്റ് ആരംഭിച്ചു.
Saturday 20 September 2025 2:09 AM IST
അമ്പലപ്പുഴ: കളർകോട് ചിന്മയ വിദ്യാലയത്തിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ബണ്ണി ബറോ പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യമായാണ് ബണ്ണി ബറോ യൂണിറ്റാണിത്. ചിന്മയ വിദ്യാലയ പ്രസിഡന്റ് ഡോ.കെ.നാരായണൻ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. രേഖ ആർ.എസ് അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി സുധീഷ് ജി , ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന ട്രെയിനിംഗ് കമ്മീഷണർ കെ. ശിവകുമാർ ജഗ്ഗു , ബണ്ണി മിസ്ട്രസ് ശുഭ ബി.നായർ എന്നിവർ പ്രസംഗിച്ചു.