ഈ നാളുകാരുടെ മന്ദഗതിയിലുള്ള കച്ചവടങ്ങൾക്ക് പുരോഗതിയുണ്ടാകും; അന്യദേശത്തുള്ളവരിൽ നിന്ന് സഹായം

Sunday 21 September 2025 3:32 AM IST

അശ്വതി: ഔദ്യോഗിക പദവിയിൽ ഉയർച്ചയുണ്ടാകും. പ്രവർത്തനരംഗത്ത് ഊർജ്ജസ്വലതയും ധീരതയും പ്രകടിപ്പിക്കും. പുതിയ പദവിയും ഉദ്യോഗത്തിൽ പ്രമോഷനുമുണ്ടാകും. അന്യദേശത്തുള്ളവരിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യദിനം തിങ്കൾ ഭരണി: സ്‌നേഹിതരിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. ബുദ്ധിപരമായി ചിന്തിക്കാതെയുള്ള പ്രവർത്തനം നഷ്ടമുണ്ടാക്കും. ഭാഗ്യദിനം ബുധൻ കാർത്തിക: ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് ചെയ്തു തീർക്കും. ഉദരസംബന്ധമായ അസുഖങ്ങളെ കരുതിയിരിക്കണം. ദൈവികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കും. സർക്കാർ ആനുകൂല്യങ്ങൾ നേടാൻ കാലതാമസമുണ്ടാകും. ഭാഗ്യദിനം വെള്ളി രോഹിണി: കർമ്മരംഗത്ത് ചില അസ്വസ്ഥതകൾക്ക് സാദ്ധ്യത. പൊലീസ്,പട്ടാളം മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രമോഷൻ ലഭിച്ചേക്കും. മുടങ്ങിയ യാത്രകൾ തുടരും. പഴയ സുഹൃത്തുക്കളുമായി ബന്ധം പുനഃസ്ഥാപിക്കും. ഭാഗ്യദിനം വെള്ളി

മകയിരം: പൊതുപ്രവർത്തകർക്ക് അനുകൂല സമയമാണ്. ദൂരയാത്രകൾ ഗുണകരമായി തീരും. ബന്ധുക്കളുമായി രമ്യതയിലെത്തും. മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധിക്കണം. ഉദരസംബന്ധമായ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഭാഗ്യദിനം ഞായർ തിരുവാതിര: ഏറ്റെടുത്ത ജോലി കൃത്യമായി ചെയ്തു തീർക്കും. ചെറുയാത്രകൾ ഗുണകരമായി ഭവിക്കും. ആരാധനാലയങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്യും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും. ഭാഗ്യദിനം ചൊവ്വ പുണർതം: ഗൃഹനിർമ്മാണത്തിന് പ്രാരംഭപണികൾ തുടങ്ങും. സന്താനങ്ങളുടെ ശ്രേയസ് വർദ്ധിക്കും. പത്രപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും അനുകൂല സമയം. പ്രായം കവിഞ്ഞ് നിൽക്കുന്നവരുടെ വിവാഹം നടക്കും. പഴയ കേസുകളിൽ വിധി അനുകൂലമാകും. ഭാഗ്യദിനം ശനി പൂയം: സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പലവിധ നേട്ടങ്ങളുണ്ടാകും. നിസാരകാര്യങ്ങൾ പോലും ശ്രദ്ധ വച്ചു പുലർത്തും. പൊതുവെ സാമ്പത്തികനില ഭദ്രമായിരിക്കും. നവമാദ്ധ്യമങ്ങൾ വഴി പുതിയ സുഹൃത്തുക്കൾ വന്നുചേരും. ഭാഗ്യദിനം തിങ്കൾ

ആയില്യം: ഭൂമി വിൽപ്പന അധിക ലാഭത്തോടുകൂടി സാദ്ധ്യമാകും. വാക്കുതർക്കങ്ങളിൽ വിജയിക്കും. ഗൃഹത്തിൽ ഹോമങ്ങളും പൂജകളും നടത്തും. വിദ്യാർത്ഥികൾ ഉപരിപഠനത്തിന് ചേരും. വിനോദ കാര്യങ്ങൾക്കായി പണം ചെലവാക്കും. ഭാഗ്യദിനം ബുധൻ മകം: കാർഷിക മേഖലയിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. വിദേശവ്യാപാരത്തിൽ മെച്ചമുണ്ടാകും. ശ്രീകൃഷ്ണ ഭക്തന്മാർ സന്താനലബ്ധിക്കായി ഗുരുവായൂരിൽ ദർശനം നടത്തും. ധാരാളം യാത്ര ആവശ്യമായി വന്നേക്കും. ഭാഗ്യദിനം ചൊവ്വ പൂരം: സാമ്പത്തികമായി പുരോഗതിയുണ്ടാകും. ലോണുകൾ പെട്ടെന്ന് ശരിയായി കിട്ടും. വാണിജ്യരംഗത്ത് അഭിവൃദ്ധി. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂലകാലം. വാക്കുതർക്കങ്ങളിൽ നിന്ന് കഴിയുന്നതും ഒഴിവാകുന്നതാണ് നല്ലത്. ഭാഗ്യദിനം വ്യാഴം ഉത്രം: ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. ഊഹക്കച്ചവടത്തിലൂടെ വരുമാനം ലഭിക്കും. ആവശ്യമായ തൊഴിലവസരങ്ങൾ തെളിഞ്ഞുവരും. റിസർച്ച് വിദ്യാർത്ഥികൾക്ക് അനുകൂല കാലമാണ്. ജോലിക്കാർ വിശ്വസ്തതയോടെ പെരുമാറും. ഭാഗ്യദിനം ശനി അത്തം: സ്ഥാനപ്രാപ്തിയും സജ്ജന സമ്പർക്കവും പ്രതീക്ഷിക്കാം. വീട് മോടിപിടിപ്പിക്കാൻ പണം ചെലവഴിക്കും. കലാകാരന്മാർക്ക് പ്രശംസയും ധനവും ലഭിക്കും. അനുകൂലമായ തീരുമാനങ്ങൾ മനസിന് ഉന്മേഷമുണ്ടാകും. ഭാഗ്യദിനം തിങ്കൾ ചിത്തിര: ഭൂമി വാങ്ങുകയോ ഉള്ളതിന്റെ വിസ്താരം വർദ്ധിപ്പിക്കുകയോ ചെയ്യും. ഉന്നതവിദ്യാഭ്യാസരംഗത്ത് ഉയർച്ചയും ധനലാഭവും പ്രതീക്ഷിക്കാം. മുമ്പ് എഴുതിയ പരീക്ഷയുടെ ഫലം ഗുണകരമായി വരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനവസരം. ഭാഗ്യദിനം ബുധൻ ചോതി: മന്ദഗതിയിലുള്ള കച്ചവടങ്ങൾക്ക് പുരോഗതി. സ്ത്രീകൾക്ക് ജോലിയിൽ സ്ഥാനമാറ്റത്തിന് സാദ്ധ്യത. പുതുതായി തുടങ്ങിയ സംരംഭങ്ങൾ പുരോഗമിക്കും. വിദേശയാത്രയ്ക്ക് വേണ്ടി ശ്രമിക്കുന്നവരുടെ ശ്രമം വിജയിക്കും. ഭാഗ്യദിനം വെള്ളി വിശാഖം: ഉദ്യോഗത്തിൽ ഉയർന്ന സ്ഥാനം നേടുന്നതിനു പരിശ്രമിക്കും. സത്കർമ്മങ്ങൾക്കുവേണ്ടി പണം ചെലവഴിക്കും. രക്ഷിതാക്കൾക്കളുടെ സംതൃപ്തിക്കായി പരിശ്രമിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഭാഗ്യദിനം വ്യാഴം

അനിഴം: വിശ്വസിച്ച് ഏൽപ്പിച്ച കാര്യം വേണ്ടതുപോലെ നിർവഹിക്കും. പലകേന്ദ്രങ്ങളിൽ നിന്നും വരുമാനമുണ്ടാകും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രമാകും. മംഗളകർമ്മങ്ങളിൽ പങ്കെടുത്ത് നേതൃത്വസ്ഥാനം വഹിക്കും. ഭാഗ്യദിനം ചൊവ്വ

തൃക്കേട്ട: ഉദ്യോഗത്തിൽ പ്രമോഷനോ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവോ ഉണ്ടാകും. പ്രവർത്തനങ്ങൾ യഥാകാലം ചെയ്തു തീർക്കാനവസരം ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. മറ്റുള്ളവരിൽ നിന്ന് മോശമായ അനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം ശനി മൂലം: പൂർത്തിയാകാതെ കിടന്ന പ്രവർത്തനങ്ങൾ മുഴുമിപ്പിക്കും. ഉദ്യോഗസ്ഥന്മാർ മേലാധികാരികളുടെ പ്രശംസ നേടും. തൊഴിൽരംഗത്ത് ചില അനുകൂല മാറ്റങ്ങളുണ്ടാകും. വളരെക്കാലമായി അകന്നു നിന്ന ബന്ധുക്കളുമായി കൂടികഴിയാൻ അവസരമുണ്ടാകും. ഭാഗ്യദിനം ബുധൻ പൂരാടം: സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവർക്ക് സ്വന്തം നിലയിൽ സ്ഥാപനങ്ങൾ തുടങ്ങാനവസരം. വിനോദകാര്യങ്ങളിൽ ഏർപ്പെടും. ജോലിയിൽ ഉയർന്ന പദവിയിൽ ചേരാനവസരമുണ്ടാകും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഭാഗ്യദിനം തിങ്കൾ

ഉത്രാടം: ബിസിനസിലൂടെ ആദായം വർദ്ധിക്കും. അർഹതയില്ലാത്ത പണം വന്നുചേരും. തയ്യൽക്കടകളോ തുണിക്കടകളോ നടത്തുന്നവർക്ക് അനുകൂലസമയം. വാഹനങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. ചെറുയാത്രകൾ സുഖകരമായിരിക്കും. ഭാഗ്യദിനം വെള്ളി

തിരുവോണം: കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം. സ്വന്തമായി നിർമ്മിച്ച സാധനങ്ങൾക്ക് നല്ല മാർക്കറ്റുണ്ടാകും. സഹോദരന്മാർ മുഖേന നേട്ടങ്ങൾ പ്രതീക്ഷിക്കാം. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക ലാഭമുണ്ടാകും. ഭാഗ്യദിനം വ്യാഴം അവിട്ടം: തിരികെ കിട്ടാനുള്ള പണം കൈവശമെത്തും. വിലപ്പെട്ട സമ്മാനങ്ങളും പ്രശസ്തിപത്രങ്ങളും ലഭിക്കും. പെരുമാറ്റത്തിൽ പെട്ടെന്ന് പരുക്കൻ സ്വഭാവം നിയന്ത്രിക്കണം . പുതിയ ഭൂമി കൈവശം വന്നുചേരും. വിദേശത്തു നിന്ന് ഗുണകരമായ വാർത്ത കേൾക്കും. ഭാഗ്യദിനം ചൊവ്വ ചതയം: അപ്രതീക്ഷിതമായി സഹായങ്ങളും വാഗ്ദാനങ്ങളുമുണ്ടാകും. ഉന്നതന്മാരുമായി സൗഹൃദബന്ധം സ്ഥാപിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. കുടുംബത്തിൽ സ്വസ്ഥതയുണ്ടാകും. വീടുപണി പുനഃരാരംഭിക്കും. ഭാഗ്യദിനം ശനി

പൂരുരുട്ടാതി: ഏതുവിധേനയും ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർക്കും. കടബാദ്ധ്യതകൾ തീർക്കാൻ പൂർവ്വികസ്വത്ത് വിൽക്കും. അദ്ധ്വാനം കൊണ്ട് പ്രവർത്തന വിജയവും സാമ്പത്തിക നേട്ടവുമുണ്ടാകും. വിവാഹ കാര്യത്തിൽ തീരുമാനമാകും. ഭാഗ്യദിനം വെള്ളി ഉത്രട്ടാതി: ഭാവിയെ മുന്നിൽക്കണ്ട് പദ്ധതികൾ ആവിഷ്‌ക്കരിക്കും. വനപ്രവർത്തനങ്ങളിൽ മുൻകൈയെടുത്ത് പ്രവർത്തിക്കും. പുതിയ സ്ഥാനപ്രാപ്തിയും അധികാരപ്രാപ്തിയുമുണ്ടാകും. എല്ലാപ്രവർത്തനരംഗത്തും നൈപുണ്യം പ്രദർശിപ്പിക്കും. ഭാഗ്യദിനം ബുധൻ രേവതി: ഇഷ്ടവിഷയത്തിൽ ഉപരിപഠനത്തിന് ചേരും. ഏറ്റെടുത്ത ജോലി കൃത്യമായി ചെയ്തു തീർക്കും. മനസിന് സുഖവും സ്വസ്ഥതയുമുണ്ടാകും. പ്രവർത്തനമേഖലയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. കുടുംബത്തിൽ ഐക്യമുണ്ടാകും. ഭാഗ്യദിനം ഞായർ