ചിറയിൻകീഴ് യൂണിയന്റെ ഗുരുദേവ മഹാസമാധിദിനാചരണം
ചിറയിൻകീഴ്: എസ്.എൻ.ഡി.പി.യോഗം ചിറയിൻകീഴ് യൂണിയന്റെ ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണം പ്രാർത്ഥനാനിർഭരമായ ചടങ്ങുകളോടെ ആചരിക്കും.ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിൽ യൂണിയൻ തല മഹാസമാധിദിന പ്രാർത്ഥനാ സംഗമം നാളെ രാവിലെ 9.30ന് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി.സീരപാണിയുടെ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ മുഖ്യാതിഥിയാകും.ഗുരുക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി മുടപുരം സനൽ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ പുലർച്ചെ 5.30മുതൽ മഹാസമാധി പൂജകൾ നടക്കും.10ന് ഗുരു മണ്ഡപത്തിൽ സർവ മത പ്രാർത്ഥന, അന്നദാനം,വൈകിട്ട് 6ന് സമൂഹപ്രാർത്ഥന,നൈവേദ്യ സമർപ്പണം,ദൈവദശക കീർത്തനാലാപനം,പായസ വിതരണം എന്നിവ നടക്കും.സഭവിള ശ്രീനാരായണാശ്രമത്തിൽ വനിതാ സംഘം ചിറയിൻകീഴ് യൂണിയനും സഭവിള ആശ്രമം വനിത ഭക്തജന സമിതിയും സംയുക്തമായി ഗുരുദർശന മഹാസമാധിദിന ഉപവാസയജ്ഞം നടത്തും.രാവിലെ 8 മുതൽ ദീപ പ്രതിഷ്ഠ- ശ്രീസരസ്വതി-ഗുരു മണ്ഡപങ്ങളിൽ വിശേഷാൽ പൂജകൾ ആരംഭിക്കും.11ന് അതുൽ അറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും.12ന് പ്രബന്ധാവതരണം 3.30ന് മഹാസമാധി പ്രാർത്ഥന എന്നിവ നടക്കും. യൂണിയൻ പരിധിയിൽപെട്ട പെരുങ്ങുഴി നാലുമുക്ക് ഗുരുമണ്ഡപം, ഇടഞ്ഞുംമൂല ഗുരുമന്ദിരം, കന്നേറ്റിൽ യൂത്ത്മൂവ്മെന്റ് ഗുരുമന്ദിരം, പെരുങ്ങുഴി മേട ജംഗ്ഷൻ ഗുരുമണ്ഡപം, റെയിൽവേ സ്റ്റേഷൻ ഗുരുമന്ദിരം, അഴൂർ ഗുരുമന്ദിരം, പൊടിയന്റെമുക്ക് ഗുരുമന്ദിരം, മുടപുരം ശാഖ ഗുരുമന്ദിരം, എസ്.എൻ ജംഗ്ഷൻ ഗുരുമന്ദിരം, മഞ്ചാടിമൂട് ഗുരുമണ്ഡപം, പണ്ടകശാല ഗുരുമന്ദിരം, ചിറയിൻകീഴ് വലിയകട ഗുരുമണ്ഡപം, ആനത്തലവട്ടം ഗുരുമന്ദിരം, കടയ്ക്കാവൂർ തെക്കുംഭാഗം ഗുരുമന്ദിരം, ചെക്കാലവിളാകം ഗുരുമണ്ഡപം, നിലയ്ക്കാമുക്ക് ഗുരുമന്ദിരം,കീഴാറ്റിങ്ങൽ ഗുരുമന്ദിരം, തിനവിള ശ്രീനാരായണ സാംസ്കാരിക സമിതി ഗുരുമണ്ഡപം,ചിറമൂല ഗുരുമന്ദിരം, കവലയൂർ ഗുരുമന്ദിരം, വക്കം ഗുരുമന്ദിരം, നെടുങ്ങണ്ട ശാഖ ഗുരുമന്ദിരം, അഞ്ചുതെങ്ങ് ഗുരു മണ്ഡപം, പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതി ഗുരുമണ്ഡപം എന്നിവിടങ്ങളിൽ മഹാ ഗുരുപൂജ,അന്നദാനം, ഗുരു പുഷ്പാർച്ചന, കഞ്ഞിസദ്യ, ഉപവാസം എന്നിവ നടക്കും.യൂണിയൻ തല മഹാസമാധിദിന പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കേണ്ട ഗുരു വിശ്വാസികൾ രാവിലെ 9ന് മുമ്പായി ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു. ഫോൺ: 9447044220.