ശ്രീനാരായണ മാസാചരണം:ധർമ്മചര്യായജ്ഞം
Saturday 20 September 2025 12:56 AM IST
വർക്കല:ശ്രീനാരായണ മാസാചരണത്തിന്റെ ഭാഗമായുള്ള ധർമ്മചര്യായജ്ഞം ഗുരുധർമ്മപ്രചരണസഭ വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ ഭവനത്തിൽ നടന്നുവരുന്നു. പ്രാർത്ഥനകളും സത്സംഗങ്ങളും വിശേഷാൽ പൂജകളും പ്രഭാഷണങ്ങളുമാണ് ധർമ്മചര്യായജ്ഞത്തിലെ മുഖ്യഇനങ്ങൾ. മണ്ഡലം കമ്മിറ്റി അംഗം സുലജകുമാരിയുടെ ഭവനത്തിൽ കഴിഞ്ഞദിവസം നടന്ന പ്രാർത്ഥനായോഗം സ്വാമി സത്യാനന്ദ സരസ്വതി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ്‌ബാബു അദ്ധ്യക്ഷനായി. യുവജനസഭ കൺവീനർ അഡ്വ.സുബിത്ത്.എസ്.ദാസ്,മാതൃസഭ ജില്ലാ പ്രസിഡന്റ് സരള ഭാസ്കർ, സെക്രട്ടറി ജയശ്രീ,മണ്ഡലം ഭാരവാഹികളായ പ്രിജുകുമാർ,വെട്ടൂർ ശശി,ശിവരാമൻ,രത്നമ്മ,സൂരജ്,ബീന,വനജ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.