സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം
കിളിമാനൂർ: കഴിഞ്ഞ രണ്ട് ദിവസമായി കിളിമാനൂരിലെ വിവിധ വേദികളിലായി നടക്കുന്ന പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷൻ പതിനെട്ടാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. ടൗൺ ഹാളിൽ ഇന്ന് രാവിലെ 9 ന് സമിതികളെ പരിചയപ്പെടുത്തൽ തുടർന്ന് ഗാനമേള, ഉച്ചയ്ക്ക് ഒന്നിന് കൊട്ടാര സദ്യ, വൈകിട്ട് 3ന് മാജിക് ഷോ, 5.30 ന് സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ പ്രസിഡന്റ് വേണുഗോപാൽ പാലക്കാട് അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി സ്വാഗതം പറയും. ഒ.എസ്. അംബിക എം.എൽ.എ, ഡി.കെ മുരളി എം.എൽ.എ, ഗോകുലം ഗോപാലൻ, വി .മുരളീധരൻ, കല്ലയം സുരേഷ് , രാമവർമ്മ , അമ്പലപ്പുഴ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ,നാടക സംവിധായകൻ രാജീവൻ മമ്മിളി,മുഹാദ് വെമ്പായം,സുരേഷ് ദിവാകരൻ എന്നിവർ പങ്കെടുക്കും.ജനറൽ കൺവീനർ ശ്യാം കിളിമാനൂർ നന്ദി പറയും.