നാനൂറ് വർഷം പഴക്കമുള്ള വീട് കത്തി നശിച്ചു 

Sunday 21 September 2025 3:33 AM IST

തിരുവനന്തപുരം: നാനൂറ് വർഷത്തിലേറെ പഴക്കമുള്ള തറവാട് വീട് കത്തി നശിച്ചു.തിരുവല്ലം ഇടയാറിൽ നാരകത്തറ ദേവീക്ഷേത്രത്തിനോട് ചേർന്നുള്ള നാരകത്തറ തറവാടാണ് കത്തി നശിച്ചത്.വ​ർ​ഷ​ങ്ങ​ളാ​യി​ ​ആ​ൾത്താ​മ​സ​മി​ല്ലാ​തെ​ ​കി​ട​ക്കു​ക​യാ​യി​രു​ന്നു.​

ഇന്നലെ വൈകിട്ട് 7.30ഓടെയാണ് തീപിടിത്തമുണ്ടായത്.നാട്ടുകാർ അറിയിച്ചതനുസരിച്ച് വി​ഴി​ഞ്ഞ​ത്ത് ​നി​ന്നും​ ​ചാ​ക്ക​യി​ൽ​ ​നി​ന്നും​ ​ഫ​യ​ർ​ഫോ​ഴ്സ് ​യൂ​ണി​റ്റ് ​എ​ത്തി​യെ​ങ്കി​ലും,​ ​വ​ലി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​ഇ​ട​യാ​ർ പാലത്തിൽ​ ​പ്ര​വേ​ശി​ക്കാ​നാ​യി​ല്ല.​ തു​ട​ർ​ന്ന് ​യൂ​ണി​റ്റി​ന്റെ​ ​മി​നി​ വാ​നെ​ത്തി​യാ​ണ് ​തീയ​ണ​ച്ച​ത്.​ തിരുവല്ലം പരശുരാമക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിക്കൂറ കൊണ്ടുപോകുന്ന ക്ഷേത്രമാണ് നാരകത്തറ ദേവീക്ഷേത്രം.ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ വകയാണ് വീട്. തലമുറകളായി കൈമാറി വന്ന വീട്ടിൽ ഒടുവിൽ താമസിച്ചിരുന്ന ബാലചന്ദ്രൻ മറ്റൊരു വീട് നിർമ്മിച്ച് താമസം മാറി.ഇതോടെ ഈ വീട് ക്ഷേത്രത്തിന്റെ കലവറയായി ഉപയോഗിക്കുകയായിരുന്നു.പൂ​ർ​ണ​മാ​യും​ ​ത​ടി​യി​ൽ നിർമ്മിച്ച വീടാണ്.

ഓല മേഞ്ഞ വീട് കുറെനാൾ മുൻപാണ് ഷീറ്റിട്ടത്. തടിയായതിനാൽ തീ പടർന്നുപിടിക്കാൻ കാരണമായതായി ഫയർഫോഴ്സ് സംഘം പറഞ്ഞു.​സാ​മൂ​ഹ്യ​ വി​രു​ദ്ധ​ർ​ ​തീ​യി​ട്ട​താ​ണോ,​ ​ഷോ​ർ​ട്ട് ​സ​ർ​ക്യൂ​ട്ടാണോ കാരണമെന്ന് ​അ​ന്വേ​ഷി​ക്കു​ക​യാ​ണെന്ന് ​പൊ​ലീ​സ് പറഞ്ഞു.