ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
Friday 19 September 2025 11:38 PM IST
കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ അങ്കണവാടി ടീച്ചേഴ്‌സിനായി ഏകദിന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈല തോമസ് എന്നിവർ പ്രസംഗിച്ചു.