ക്രാഷ് ബാരിയർ നിർമ്മിച്ചു

Friday 19 September 2025 11:42 PM IST

കരൂർ : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ കൊടൂർക്കുന്ന് എസ്.സി റോഡ് ക്രാഷ് ബാരിയർ നിർമ്മിച്ച് പുനരുദ്ധരിച്ചു. റോഡിന്റെ വീതി കുറവ് മൂലം അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് ക്രാഷ് ബാരിയർ നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ പുനർനിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ അഖില അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, ഫ്രാൻസിസ് മൈലാടൂർ,ഷാജി വട്ടക്കുന്നേൽ,ഗംഗാധരൻ എസ് ,ശാരദ ഗംഗാധരൻ, ജാനകി ,രാധ എ.ജി, രാജീമോൾ, കുഞ്ഞൂഞ്ഞ് തങ്കമ്മ, സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.