സാക്ഷരത ക്ലാസ് നടത്തി

Friday 19 September 2025 11:46 PM IST
തലയാഴം പഞ്ചയത്ത് കുടുംബശ്രീ സി.ഡി.എസിന്റേയും ഉല്ലല എസ്.ബി.ഐ ശാഖയുടേയും നേതൃത്വത്തിൽ നടത്തിയ ബാങ്കിങ്ങ് സാക്ഷരത ക്ലാസ്സ് പഞ്ചായത്ത് പ്രസിഡൻര് രമേശ്. പി. ദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.ബി.ഐ ഉല്ലല ബ്രാഞ്ചിന്റേയും, തലയാഴം കുടുംബശ്രീ സി.ഡി.എസിന്റേയും നേതൃത്വത്തിൽ പൊതുസഭയും ബാങ്കിംഗ് സക്ഷരത ക്ലാസും നടത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിംഗ് മേഖലയിലെ നൂതന സംവിധാനങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിനും ബാങ്കിന്റെ പുതിയ സ്‌കീമുകളെ കുറിച്ച് വിശദീകരിക്കുന്നതിനുമാണ് സാക്ഷരത ക്യാമ്പയിൻ നടത്തിയത്. ഉല്ലല ശിവരഞ്ചിനി ഓഡി​റ്റോറിയത്തിൽ നടന്ന സാക്ഷരത ക്ലാസ്സ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേഷ്. പി. ദാസ് ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ പാലാ റീജിയണൽ മാനേജർ ബെ​റ്റി സെബാസ്​റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഉല്ലല ബ്രാഞ്ച് മാനേജർ എമിൽ ദാസ് പദ്ധതി വിശദീകരണം നടത്തി.