കശുമാവിൻ തൈ വിതരണം ചെയ്തു
Friday 19 September 2025 11:57 PM IST
കോട്ടയം : ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ഒരുതൈ നടാം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുമായി ചേർന്ന് ഉഴവൂർ ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിലും കശുമാവിൻ തൈകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ, ബി.ഡി.ഒ ശ്രീകുമാർ എസ്. കൈമൾ, ജോയിന്റ്ബബി.ഡി.ഒ. ബിലാൽ കെ. റാം, റെയ്‌സൺ പി. വർഗീസ്, ഫീൽഡ് അസിസ്റ്റന്റ് ടി.ആർ.രാജിമോൾ, ഹരിതകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ പ്രണവ് എന്നിവർ പങ്കെടുത്തു.