തിരശീല നീങ്ങി, ഇനി നാടക രാവ്
തൃശൂർ: ആസ്വാദകർക്ക് കാഴ്ചയുടെ വിരുന്നുമായി വീണ്ടും നാടകവേദി ഉണർന്നു. കഴിഞ്ഞ ദിവസം പ്രൊഫ.എം.മുരളീധരൻ സ്മാരക നാടകോത്സവത്തിന് തിരശീല ഉയർന്നതോടെ നാടകമാങ്കത്തിന് അരങ്ങ് ഒരുങ്ങി. ഇന്ന് മുതൽ പത്ത് ദിവസം ടാസ് നാടകോത്സവം നടക്കും. നാളെ മുതൽ തൃപ്രയാർ നാടക വിരുന്നിനും തുടക്കമാകും. ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 22 മുതൽ 27 വരെ ആറു നാടകങ്ങൾ അരങ്ങിലെത്തും. പുല്ലൂരിൽ നാടകോത്സവത്തിനും അടുത്താഴ്ച്ച തുടക്കംകുറിക്കും. ചൂരക്കാട്ടുകരയിലും നാടകോത്സവത്തിന് ഒരുക്കങ്ങളായി.
ടാസ് നാടകോത്സവം
ഇന്ന് മുതൽ തുടക്കം കുറിക്കുന്ന ടാസ് നാടകോത്സവത്തിൽ വൈകിട്ട് 6.30 ന് എസ്.എസ്. നടന സഭ കടയ്ക്കാവൂരിന്റെ വിക്ടറി ആട്‌സ് ക്ലബ് നാടകം അരങ്ങേറും. ആറു മണിക്ക് വിവിധ മേഖലകളിലുള്ളവരെ ആദരിക്കും. നാളെ സദ്ഗമയ തൃശൂരിന്റെ ' സൈറൺ' എന്ന നാടകം അവതരിപ്പിക്കും.
ഇത്തവണ ഗാന്ധിജിയെ കുറിച്ച് പത്തനാപുരം ഗാന്ധി ഭവൻ തിയറ്റർ ഇന്ത്യ അവതരിപ്പിക്കുന്ന നാടകം അരങ്ങിലെത്തുവെന്നതാണ് പ്രത്യേകത. മഹാത്മഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് നാടകം. 23 ന് തൃശൂർ ടാസ് നാടകോത്സവത്തിലും തുടർന്ന് തൃപ്രയാർ നാടകവിരുന്നിലും ഗാന്ധി അരങ്ങിലെത്തും.
തൃപ്രയാർ നാടകവിരുന്ന് നാളെ
നാട്ടിക: തൃപ്രയാർ നാടകവിരുന്നിന് നാളെ തുടക്കമാകും. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ എല്ലാദിവസവും വൈകിട്ട് ഏഴുമണിക്കാണ് നാടകം. നാളെ കൊല്ലം അനശ്വരയുടെ 'ആകാശത്തൊരു കടൽ, തുടർന്നുള്ള ദിവസങ്ങളിൽ അമ്പലപ്പുഴ സാരഥിയുടെ 'നവജാതശിശു വയസ് 84', കായംകുളം പീപ്പിൾസിന്റെ 'അങ്ങാടി കുരുവികൾ', പത്തനാപുരം ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ 'ഗാന്ധി,കാഞ്ഞിരപ്പിള്ളി അമലയുടെ 'ഒറ്റ', വള്ളുവനാട് നാദത്തിന്റെ 'കാഴ്ചബംഗ്ലാവ്',തിരുവനന്തപുരം അമ്മ തിയറ്റർ പീപ്പിൾസിന്റെ 'ഭഗത് സിംഗ് പുലിമട പി .ഓ കൊല്ലം, ഡ്രീം കേരളയുടെ 'അകത്തേക്ക് തുറന്നിട്ട വാതിൽ', തിരുവനന്തപുരം സൗപർണികയുടെ ' താഴ്‌വാരം', 30 ന് വള്ളുവനാട് ബ്രഹ്മയുടെ 'പകലിൽ മറഞ്ഞിരുന്നൊരാൾ', കോഴിക്കോട് സങ്കീർത്തനയുടെ 'കാലം പറക്ക്ണ്', തിരുവനന്തപുരം സംഘകേളിയുടെ 'ലക്ഷ്മണരേഖ' എന്നീ നാടകങ്ങൾ അരങ്ങേറും. ഒക്ടോബർ ഒന്നിന് വൈകിട്ട് 6.30ന് ദേശീയ പുരസ്‌കാരം നേടിയ സിനിമാതാരം വിജയരാഘവന് സ്വീകരണം നൽകും. സിനിമാതാരം ജോജു ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ജനറൽ കൺവീനർ കെ.വി രാമകൃഷ്ണൻ, എം.ആർ.ഗോപാലകൃഷ്ണൻ, കെ.ആർ. മധു, കെ.വി. സദാശിവൻ അർച്ചന എന്നിവർ പങ്കെടുത്തു.
ക്രാക്റ്റ്നാടകമേള 29 ന്
ചാലക്കുടി : ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജോസ് പല്ലിശേരി കലാഭവൻ മണി സ്മാരക ക്രാക്റ്റ് നാടകമേള 29 ന് ആരംഭിക്കും. ശ്രീനാരായണ ഗുരുദേവ ആൻഡ് കൾച്ചറൽ സെന്റിൽ നടക്കുന്ന നാടക മേളയിൽ ഒമ്പത് നാടകങ്ങൾ അരങ്ങേറും. ചാലക്കുടിയിലെ നാൽപതിൽ അധികം റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ക്രാക്റ്റ്.
ഇത്തവണ പുതിയ സമിതികൾ രംഗത്ത് വന്നിട്ടുണ്ട്. ഇതിനകം നാൽപതോളം നാടകങ്ങളാണ് അരങ്ങിലെത്തിയിട്ടുള്ളത്. സീസൺ സജീവമാകുമ്പോഴേക്കും കൂടുതൽ നാടകങ്ങൾ ഉണ്ടാകും ( കെ.വി.രാമകൃഷ്ണൻ, പ്രോഗ്രാം ബുക്കിംഗ് എജന്റ്)
പ്രൊഫഷണൽ നാടകങ്ങൾ കുറഞ്ഞു വരുമ്പോഴും ജില്ലയിൽ കാലങ്ങളായി നടക്കുന്ന നാടകോത്സവങ്ങൾ ഇന്നും സജീവമായി നിലനിൽക്കുന്നത് ആശ്വാസകരമാണ്. നാടകപ്രവർത്തകർ