ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
Saturday 20 September 2025 2:15 AM IST
വിഴിഞ്ഞം: കോട്ടുകാൽ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെ ആക്രമിക്കാനും അപമാനിക്കാനും ശ്രമിച്ച കേസിലെ പ്രതി പിടിയിൽ .പയറ്റുവിള സ്വദേശിയായ വിഷ്ണു (31) ആണ് അറസ്‌റ്റിലായതെന്നു വിഴിഞ്ഞം എസ്.ഐ എം.പ്രശാന്ത് പറഞ്ഞു. ഒ.പി വിഭാഗത്തിൽ ക്യൂ നിൽക്കാൻ പറഞ്ഞതിനെ തുടർന്ന് അക്രമാസക്‌തനായ പ്രതി വാതിൽ തള്ളിത്തുറന്നു ഉള്ളിൽ കടക്കാൻ ശ്രമിച്ചു. ജീവനക്കാരിയുടെ കയ്യിൽ പിടിക്കുകയും അസഭ്യം പറയുകയും ചെയ്‌തുവെന്നാണ് പരാതി.