പാകിസ്ഥാൻ സ്വന്തം വീടുപോലെ: വിവാദ പ്രസ്‌താവനയുമായി പിട്രോഡ
ന്യൂഡൽഹി: പാകിസ്ഥാൻ സന്ദർശിച്ചപ്പോഴൊക്കെ സ്വന്തം വീടുപോലെയെന്ന തോന്നലുണ്ടായെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിട്രോഡ. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം പാകിസ്ഥാനെതിരെ കളിക്കാൻ അനുവദിച്ചതിന് കേന്ദ്രസർക്കാരിനെ കോൺഗ്രസ് കുറ്റപ്പെടുത്തുമ്പോളാണ് പിട്രോഡയുടെ വിവാദ പ്രസ്‌താവന. ഇന്ത്യ 'ആദ്യം അയൽപക്കം" എന്ന നയം നടപ്പാക്കണമെന്നു പറഞ്ഞുകൊണ്ടാണ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പിട്രോഡയുടെ വിശദീകരണം. അക്രമവും ഭീകരതയും നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യ പാകിസ്ഥാനുമായും ബംഗ്ലാദേശുമായും ഇടപഴകണം.പാകിസ്ഥാൻ,ബംഗ്ലാദേശ്,നേപ്പാൾ രാജ്യങ്ങൾ സന്ദർശിച്ചപ്പോഴൊക്കെ സ്വന്തം നാട്ടിൽ പോയ അനുഭവമായിരുന്നു.അവർക്കൊപ്പം സമാധാനത്തോടെ ജീവിക്കാൻ നമ്മൾ പഠിക്കണം-പിട്രോഡ പറഞ്ഞു.പിട്രോഡയുടെ പ്രസ്‌താവനകൾ ഇതിനു മുൻപും കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.