മദ്യലഹരിയിൽ ജ്യേഷ്‌ഠൻ അനിയനെ കുത്തിക്കൊന്നു; സംഭവം മലപ്പുറത്ത്

Saturday 20 September 2025 10:41 AM IST

മലപ്പുറം: ജ്യേഷ്‌ഠൻ അനിയനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി 11 മണിയോടെ മലപ്പുറം വഴിക്കടവിലായിരുന്നു സംഭവം. മൊട പൊയ്‌ക സ്വദേശി വർഗീസ് എന്ന ബാബുവാണ് (53) മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരൻ രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് വിവരം. ഇന്നലെ പകൽ വർഗീസിന്റെ വീട്ടിലെത്തിയ രാജു പണം ചോദിച്ചു. എന്നാൽ, വർഗീസ് നൽകാൻ തയ്യാറായില്ല. തുടർന്ന് രാത്രിയിൽ മദ്യലഹരിയിൽ രാജു കത്തിയുമായി വർഗീസിന്റെ വീട്ടിലെത്തി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.