സ്ത്രീപക്ഷ നവകേരളം  പരിപാടി സമാപിച്ചു

Sunday 21 September 2025 1:06 AM IST

കോട്ടയം : ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി ചേർന്ന് മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം പരിപാടി സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ മഞ്ജു സുജിത്ത്, പി.ആർ. അനുപമ, ഹൈമി ബോബി, ജില്ലാ പഞ്ചായത്ത് അംഗം രാധാ വി. നായർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ടിജു റേച്ചൽ തോമസ് എന്നിവർ പങ്കെടുത്തു.