ശുദ്ധവായു ദിനം ജില്ലാതല ഉദ്ഘാടനം
കാഞ്ഞങ്ങാട്: ശുദ്ധവായു ദിനാചരണം ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ എൻ.സി.സി നോഡൽ ഓഫീസർ ഡോ.പി.രഞ്ജിത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എ.അബ്ദുൽ ബഷീർ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.പി.ഹസീബ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു, സ്റ്റാഫ് സെക്രട്ടറി കെ.പി.രഞ്ജിത്ത്, സീനിയർ അസിസ്റ്റന്റ് സി ശാരദ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ പി.എസ്.അരുൺ സ്വാഗതവും കരിയർ മാസ്റ്റർ പി. സമീർ സിദ്ധിഖി നന്ദിയും പറഞ്ഞു.ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തത്സമയ പ്രശ്‌നോത്തരി മത്സരവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.