ഭാരതീയ വിദ്യാനികേതൻ ജില്ലാ ശാസ്ത്രമേള

Saturday 20 September 2025 6:48 PM IST

മാവുങ്കാൽ: നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിൽ നടന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാ ശാസ്ത്രമേള വി.എസ്.എസ്.സി റിട്ട.എൻജിനിയർ വി കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് ശിവശങ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം പി. ഗണേശൻ, ജില്ലാ ഉപാദ്ധ്യക്ഷൻ വിട്ടൽ ഭട്ട് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജയകുമാർ സ്വാഗതവും പ്രിൻസിപ്പൽ ഭവ്യ സതീഷ് നന്ദിയും പറഞ്ഞു . മേളയിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ മത്സരങ്ങളും വിവിധ പ്രദർശനങ്ങളും ഒരുക്കിയിരുന്നു. ജില്ലയിലെ 17 വിദ്യാനികേതൻ വിദ്യാലയങ്ങളിൽ നിന്നായി മുന്നൂറ്റി അമ്പതോളം കുട്ടികളാണ് മേളയിൽ പങ്കെടുക്കാൻ എത്തിയത്.