കിഡ്സ് അത്ലറ്റിക്സ് പരിശീലനത്തിന് തുടക്കം

Saturday 20 September 2025 7:16 PM IST

തലശേരി: സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ ദ്വിദിന കിഡ്സ് അത് ലെറ്റിക്സ് അദ്ധ്യാപകർക്കുള്ള എസ്.ആർ.ജി പരിശീലനം പാരീസ് പ്രസിഡൻസിയിൽ ആരംഭിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ജില്ലാപ്രൊജക്ട് കോർഡിനേറ്റർ ഇ.സി വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 9424 പ്രൈമറി വിദ്യാലയങ്ങളിൽ ഈ പദ്ധതിയുടെ ഭാഗമായി കായിക ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന സ്‌പോർട്സ് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത ഉപകരണങ്ങൾ ശാസ്ത്രീയമായ രീതിയിൽ കുട്ടികൾ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നത്. സമഗ്രശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫിസർ ഇ.അനുലേഖ, കേരള സ്‌പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് അഡീഷണൽ ഡയറക്ടർ ഡോ.സി എസ്.പ്രദീപ്, എസ്.സി ആർ.ടി റിസർച്ച് ഓഫിസർ ഡോ.പി.ടി അജീഷ്, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ.രാജേഷ് സംസാരിച്ചു.