കുടിയാന്മല യു.പി സ്‌കൂളിൽ 'സ്പീക്ക് സ്പാർക്ക് '

Saturday 20 September 2025 7:20 PM IST

പയ്യാവൂർ: കുടിയാന്മല ഫാത്തിമ യു.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ആരംഭിച്ച 'സ്പീക്ക് സ്പാർക്ക് ' ഏരുവേശി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷൈല ജോയി ഉദ്ഘാടനം ചെയ്തു. ഫാത്തിമ യു.പി സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.നെൽസൺ ഞാളിയത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മുഖ്യാദ്ധ്യാപിക മിനി ഏബ്രഹാം, കുടിയാന്മല മേരി ക്യൂൻസ് ഹൈസ്‌കൂൾ മുഖ്യാദ്ധ്യാപകൻ സുനിൽ ജോസഫ്, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.വൈ.ബൈജു എന്നിവർ പ്രസംഗിച്ചു. ഇംഗ്ലീഷ് വർക്ക് ഷോപ്പുകൾ, ഗ്രാമർ, ലാംഗ്വേജ് ലാബ്, സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. അദ്ധ്യാപകരായ അൻസാ ജോർജ്, അനു അലക്സാണ്ടർ, ധന്യ സെബാസ്റ്റ്യൻ, മഞ്ജു വർഗീസ്, ഹണിമോൾ ജോസ് എന്നിവർ നേതൃത്വം നൽകുന്നത്.