പയ്യാവൂർ റിവർവ്യു പച്ചത്തുരുത്തിന് പുരസ്‌കാരം
പയ്യാവൂർ: പഞ്ചായത്തിലെ കരിമ്പക്കണ്ടി റിവർവ്യു പച്ചത്തുരുത്തിന് സംസ്ഥാനതല അംഗീകാരവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും ലഭിച്ചു. കാലാവസ്ഥ പുന:സ്ഥാപനവും വ്യതിയാന ലഘൂകരണവും പരിസ്ഥിതി പുന:സ്ഥാപനവും ലക്ഷ്യമാക്കി ഹരിത കേരള മിഷന്റെ നിർദ്ദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി സജ്ജമാക്കിയ പച്ചത്തുരുത്താണ് ജൈവ വൈവിധ്യപാലനത്തിൽ അംഗീകാരം നേടിയത്. സംസ്ഥാന തല സ്‌ക്രീനിംഗ് ഘട്ടത്തിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.മോഹനൻ, വാർഡ് മെമ്പർ രൂപേഷ് എന്നിവർ ജൂറി മുമ്പാകെ അവതരണം നടത്തുകയുണ്ടായി. നാലേക്കറോളം വരുന്ന പ്രദേശത്ത് ജൈവ വൈവിധ്യം നിറഞ്ഞ ആയിരത്തി മുന്നൂറിലേറെ മരങ്ങൾ വളർന്നു പന്തലിച്ചു വരുന്ന തോടെ ഇവിടം നല്ലൊരു ടൂറിസം ഡെസ്റ്റിനേഷനായും വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കും ക്യാമ്പുകൾക്കും അനുയോജ്യമായ ഇടമായും ഈ പച്ചത്തുരുത്ത് പ്രയോജനപ്പെടും.