ഉപജില്ലാകേന്ദ്രങ്ങളിൽ അദ്ധ്യാപക ധർണ
കാഞ്ഞങ്ങാട് : അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള അർഹമായ കേന്ദ്ര വിഹിതം അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉപജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. ഹൊസ്ദുർഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി ശാരദ അദ്ധ്യക്ഷത വഹിച്ചു. പിമോഹനൻ, പി.ശ്രീകല,വി.കെ. ബാലാമണി, പി.പി. ബാബുരാജ് , കെ.വി.രാജൻ, പി.പി. കമല, രാജേഷ് സ്‌കറിയ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ സ്വാഗതവും പി.രാജേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജെ ഷൈനിനെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധ പ്രകടനവും നടത്തി.