ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം
Sunday 21 September 2025 12:31 AM IST
വിഴിഞ്ഞം: നഗരസഭ വെങ്ങാനൂർ വാർഡിലെ മുടിപ്പുരനട ഗവ.എൽ.പി.എസിൽ നിർമ്മാണം പൂർത്തിയാക്കിയ അത്യാധുനിക ടോയ്ലറ്റ് കോംപ്ലക്സ് വാർഡ് കൗൺസിലർ സിന്ധുവിജയൻ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർപേഴ്സൺ വിദ്യാരവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എ.എക്സ്.ഇ.രമ, ഓവർസീയർ വിഷ്ണു, ഹെഡ്മിസ്ട്രസ് രശ്മി,എ.ആർ.സ്റ്റാഫ് സെസെക്രട്ടറി ലാൽ പ്രദീപ്,സ്‌കൂൾ ലീഡർ ശ്രീനന്ദ,എന്നിവർ പങ്കെടുത്തു. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാൻ നഗരസഭാ കൗൺസിലർ നടത്തിയ വിവിധ വികസന പ്രവർത്തങ്ങൾക്ക് സ്‌കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ് രശ്മി,സിന്ധു വിജയന് നൽകി.