പുസ്തക പ്രകാശനവും കവിയരങ്ങും
Sunday 21 September 2025 12:51 AM IST
ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ജനയുഗം ചാരിറ്റബിൾ സൊസൈറ്റിയും നെടുമങ്ങാട് എഴുത്തുപുറം സാഹിത്യ വേദിയും ചേർന്ന് അനിൽ പരുത്തിക്കുഴിയുടെ മൂന്നാമത് പുസ്തകം കഥ പറയും ചെരുപ്പുകൾ(കവിതകൾ) 28ന് വൈകിട്ട് പരുത്തിക്കുഴി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.ജനയുഗം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ആർ.ബിനുവിന്റെ അദ്ധ്യക്ഷതയിൽ പുസ്തക പ്രകാശനം കവി വിനോദ് വെള്ളയാണി എ.പി.സജുകുമാറിന് നൽകി പ്രകാശനം ചെയ്യും.എഴുത്തുപുറം സാഹിത്യ വേദി ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ ശ്യാംകുമാർ പുസ്തകം പരിചയപ്പെടുത്തും.ഗ്രന്ഥകർത്താവ് അനിൽ പുത്തിക്കുഴി,കവികൾ,സാഹിത്യ പ്രവർത്തകർ തുടഹിയവർ ചടങ്ങിൽ പങ്കെടുക്കും.തുടർന്ന് കവിയരങ്ങും നടക്കും.