ആറ് മയക്കുമരുന്ന് കേസുകളിലെ പ്രതി അറസ്റ്റിൽ

Saturday 20 September 2025 9:23 PM IST

കാഞ്ഞങ്ങാട്: ആറ് മയക്കുമരുന്ന് കേസ്സുകളുൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് ഞാണിക്കടവ് മയ്യത്ത് റോഡ് സ്വദേശി കെ.അർഷാദിനെ (33)ഹോസ്ദുർഗ് പൊലീസ്

അറസ്റ്റ് ചെയ്തു. ഈയാളെ കരുതൽ തടങ്കലിലാക്കും. ഹോസ്ദുർഗ്, ബേക്കൽ, ചന്തേര, പയ്യന്നൂർ എന്നീ സ്റ്റേഷനുകളിലായാണ് ഈയാൾക്കെതിരെ കേസുകളുള്ളത്.

തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് എൻ.ഡി. പി.എസ് നിയമപ്രകാരം ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ രണ്ടാമത്തെയും ജില്ലയിലെ ഏഴാമത്തെയും അറസ്റ്റാണിത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സി കെ.സുനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.അജിത്ത് കുമാർ , സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദ്, അസി.സബ് ഇൻസ്പെക്ടർ എം.പ്രകാശൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.സനീഷ് കുമാർ, വി.ശ്രീജേഷ് , സിവിൽ പൊലീസ് ഓഫീസർ രമിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.