പൊതുസ്ഥാപനങ്ങളിലെ മാലിന്യം വലിച്ചെറിയേണ്ട നഗരത്തിൽ ആറിടങ്ങളിൽ എയ്റോബിക് യൂണിറ്റുകൾ

Sunday 21 September 2025 1:29 AM IST

നെടുമങ്ങാട്: മാലിന്യസംസ്കരണ സജ്ജീകരണമില്ലാത്ത വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും എയ്റോബിക് യൂണിറ്റുകൾ സ്ഥാപിച്ച് നെടുമങ്ങാട് നഗരസഭ. ജൈവ,അജൈവ മാലിന്യങ്ങൾ വെവ്വേറെ ശേഖരിച്ച് സംസ്കരിച്ച് സൂക്ഷിക്കാൻ സൗകര്യമുള്ള ആറ് എയ്റോബിക് യൂണിറ്റുകളാണ് സജ്ജമാക്കിയത്. ഗവണ്മെന്റ് കോളേജ്,ജില്ലാ ആശുപത്രി,കോയിക്കൽ കൊട്ടാരം,ടെക്നിക്കൽ സ്‌കൂൾ,പോളിടെക്നിക് കോളേജ്,ടൗൺ എൽ.പി.എസ് എന്നിവിടങ്ങളിലാണ് എയ്റോബിക് കേന്ദ്രങ്ങൾ.റവന്യു ടവറിൽ നാലായിരം സ്ക്വയർ ഫീറ്റിൽ മെറ്റിരിയൽ റിക്കവറി ഫെസിലിറ്റി സെന്ററും പ്രവർത്തന സജ്ജമാക്കി.

ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ ഇനി കൂടുതൽ സജീവമാകുമെന്ന് നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.അജിത അറിയിച്ചു. യൂണിറ്റുകളുടെ പ്രവർത്തനോദ്‌ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.ചെയർപേഴ്‌സൺ സി.എസ്.ശ്രീജയുടെ അദ്ധ്യക്ഷതയിൽ എസ്.അജിത സ്വാഗതം പറഞ്ഞു.വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,പി.ഹരികേശൻ,ബി.സതീശൻ, എസ്.സിന്ധു,പി.വസന്തകുമാരി,ആദിത്യ,സിന്ധുകൃഷ്ണകുമാർ,ഫാത്തിമ, അജി,എം.എസ്.ബിനു,ഷെമീർ,താരാ ജയകുമാർ,പ്രിയാ പി.നായർ,മുൻസിപ്പൽ സെക്രട്ടറി ആർ.കുമാർ എന്നിവർ പങ്കെടുത്തു.