തോട്ടപ്പള്ളി ഫെസ്റ്റ്: ലോഗോ പ്രകാശനം
Sunday 21 September 2025 12:36 AM IST
ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലം സാംസ്കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. 23 മുതൽ 28 വരെ തോട്ടപ്പള്ളി ബീച്ചിലാണ് ഫെസ്റ്റ്. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എസ്.സുദർശനൻ, സജിത സതീശൻ, വി എസ് മായാദേവി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി ഷാംജി, ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സജാദ്, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ അജ്മൽ ഹസൻ തുടങ്ങിയവർ പങ്കെടുത്തു.