ജില്ലാ അദാലത്ത്: 19 പരാതികളിൽ തീർപ്പ്
Sunday 21 September 2025 12:37 AM IST
ആലപ്പുഴ : വാർദ്ധക്യത്തിലെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും, ഇക്കാര്യത്തിൽ സാമൂഹ്യജാഗ്രത ഉണ്ടാകണമെന്നും വനിത കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവർ. 60പരാതികളിൽ 19 എണ്ണം തീർപ്പാക്കി. എട്ട് പരാതികളിൽ പൊലീസ് റിപ്പോർട്ടും രണ്ട് പരാതികളിൽ ആർ.ഡി.ഒ റിപ്പോർട്ടും തേടി. 31പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. അദാലത്തിൽ അഡ്വ.ജിനു എബ്രഹാം, അഡ്വ.രേഷ്മ ദിലീപ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസലർമാരായ അഞ്ജന വിവേക്, ആതിര തുടങ്ങിയവർ പങ്കെടുത്തു.