കരിയർ എക്സ്പോ സമാപിച്ചു

Sunday 21 September 2025 12:45 AM IST

അമ്പലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻ്റ് അഡോളസന്റ് കൗൺസിലിങ് സെൽ രണ്ടു ദിവസങ്ങളിലായി അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മിനി ദിശ കരിയർ എക്സ്പോ സമാപിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ബിനീഷ് ബോയ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി.അനിത, പുന്നപ്ര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാറ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ.ബിജുമോൻ, അറവുകാട് ക്ഷേത്ര യോഗം പ്രസിഡന്റ് എസ്.കിഷോർ കുമാർ, വൈസ് പ്രസിഡന്റ് കെ.രമണൻ, ഖജാൻജി ജി.രാജു എന്നിവർ സംസാരിച്ചു.