പെയിന്റിംഗ് മത്സരത്തിന് തുടക്കം
Sunday 21 September 2025 12:46 AM IST
അമ്പലപ്പുഴ: 28വരെ നടക്കുന്ന തോട്ടപ്പളളി ഫെസ്റ്റിന് പെയിന്റിംഗ് മത്സരത്തിലൂടെ തുടക്കമായി. പുന്നപ്ര ജ്യോതിനികേതൻ സ്പോർട്സ് കോംപ്ലക്സിൽ ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ മത്സരം ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്കു പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ജ്യോതിനികേതൻ പ്രിൻസിപ്പൽ സെൻ കല്ലുപുര, എച്ച്. സുബൈർ, അലിയാർ.എം. മക്കിയിൽ, കെ.രാജീവൻ എന്നിവർ പ്രസംഗിച്ചു. അമ്പലപ്പുഴ മണ്ഡലത്തിലെ 46 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. എച്ച്. സലാം എം.എൽ.എ മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ സന്ദർശിക്കുകയും ആശംസകൾ നേരുകയും ചെയ്തു.