ആഭരണ തൊഴിലാളി ഫെഡറേഷൻ
Sunday 21 September 2025 2:18 AM IST
തിരുവനന്തപുരം: കേരള ആഭരണ നിർമ്മാണത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ കൗൺസിൽ 21ന് രാവിലെ 10ന് നടക്കും.തമ്പാനൂരിലെ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഓഫീസിനടുത്തുള്ള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം.സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ പ്രസിഡന്റ് കെ.മനോഹരൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി വി.പി.സോമസുന്ദരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.