ഉപവാസ സമരം അവസാനിച്ചു

Sunday 21 September 2025 12:00 AM IST

കൊടുങ്ങല്ലൂർ: ഭൂരഹിത - ഭവനരഹിത പട്ടിക ജാതിക്കാരുടെ പേരിൽ നടത്തിയ ഭൂമി കുംഭകോണത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നാല് ദിവസമായി നടത്തിവന്നിരുന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലംഗം സി.ഡി. ശ്രീലാൽ,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഐ.എസ്. മനോജ്,ടി.ജെ.ജെമി, കെ.എ. സുനിൽ കുമാർ, ഷൈൻ, രശ്മി, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, കെ.എസ്. സുരേഷ്, സിജിൽ മേത്തല തുടങ്ങിയവർ സംസാരിച്ചു.