വയോജനോത്സവം നടത്തി
Sunday 21 September 2025 12:00 AM IST
കുന്നംകുളം: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി 'തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ' എന്ന സന്ദേശമുയർത്തി 'വയോജനോത്സവം' സംഘടിപ്പിച്ചു. സിനിമാതാരം ടി.ജി. രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്ല്യംസ് അദ്ധ്യക്ഷത വഹിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്. രേഷ്മ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. പ്രമോദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.കെ. ഹരിദാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലളിത ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാരി ശിവൻ, മുഹമ്മദ് ഷാഫി, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.