ഭാരത കീർത്തി
ഇന്ത്യൻ സിനിമയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള അംംഗീകാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് അടൂർ ഗോപാലകൃഷ്ണന് ശേഷം ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. 48 വർഷത്തെ എന്റെ സിനിമാജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെ കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമായി പുരസ്കാരത്തെ മോഹൻലാൽവിശേഷിപ്പിക്കുന്നു. എന്നും മോഹൻലാൽ എന്ന പേരിന് പോലും മാജിക്കുണ്ട്. എത്ര അസാധ്യമായാണ് ഒരു കഥാപാത്രത്തിൽനിന്ന് മറ്റൊന്നിലേക്ക് പ്രേക്ഷകരെ മോഹൻലാൽ കൊണ്ടുപോകുന്നത്. ആരാധകർക്ക് വേണ്ടി താരപരിവേഷത്തിന്റെ സമസ്ത ഭാവങ്ങളും ആവാഹിച്ച് ഇഷ്ടപ്പെടുത്തിയിട്ടുണ്ട്. ചിലനരേത്ത് നിരാശപ്പെടുത്തിയിട്ടുണ്ട്. മോഹൻലാൽ എന്ന അതുല്യ നടനെ ഇപ്പോൾ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരവും. അഞ്ചുപതിറ്റാണ്ട് അടുക്കുകയാണ് സിനിമ എന്ന മായാലോകത്ത് മോഹൻലാൽ എന്ന പ്രതിഭാസം. രണ്ടുതവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമ യാത്രയിൽ മുന്നേറുകയാണ് മോഹൻലാൽ. മോഹൻലാൽ എന്നും എപ്പോഴും ഒരു വിസ്മയമാണ്. ഒരുകള്ള ചിരിയോടെ വരുന്ന മോഹൻലാൽ എന്ന ലാലട്ടേൻ മലയാളിക്ക് സ്വന്തം ജീവിതത്തിന്റെ ഭാഗം കൂടിയാണ്. മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ നിന്നാരംഭിച്ച ലാൽ വസന്തം ഹൃദയപൂർവത്തിൽ എത്തിനിൽക്കുന്നു. മോഹൻലാൽ എന്ന നടനെപോലെ ഇഷ്ടമാണ് മലയാളിക്ക് മോഹൻലാൽ എന്ന അച്ഛനെയും മകനെയും. നടൻ ആയില്ലെങ്കിൽ എന്താകുമായിരുന്നുവെന്ന് ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നു. സത്യം പറഞ്ഞാൽ സിനിമാനടനാവാൻ പോലും ഞാൻ ആഗ്രഹിച്ചതല്ല. അത്ര വലിയ സിനിമാഭ്രാന്തനോ നന്നായി പഠിക്കുന്ന കുട്ടിയോ ഭാവിയെക്കുറിച്ച് സ്വപ്നങ്ങൾ നെയ്ത ഒരാളോ ഒന്നുമായിരുന്നില്ല ഞാൻ. ഇത്രയും വർഷം ഒരേ മേഖലയിൽ ഒരേ വഴിക്ക് സഞ്ചരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കഥപോലെയുള്ള മത്സരാധിഷ്ഠിത മേഖലയിൽ. എന്റെ സ്വന്തം പ്രയത്നം കൊണ്ടാണ് ഞാനീ മേഖലയിൽ മേൽവിലാസം ഉണ്ടാക്കിയതും അത് നിലനിറുത്തിയതെന്നും പലരും പറയുന്നത് കേൾക്കാറുണ്ട്. അത് എത്രമാത്രം ശരിയാണെന്ന് എനിക്കറിയില്ല. എത്രയോ കൈകൾ ചേർന്നാണ് എന്നെ ഇന്ന് ഞാൻ നിൽക്കുന്ന ഉയരങ്ങളിലേക്ക് എത്തിച്ചത്. അതിൽ എനിക്കുവേണ്ടി തിരക്കഥ എഴുതിയവരുണ്ട്. സംവിധായകരുണ്ട്. എന്റെ മുഖത്തേക്ക് വെളിച്ചം പിടിച്ചുതന്നവരുണ്ട്. എനിക്ക് ഭക്ഷണം വിളമ്പിതന്നവരുണ്ട്. എന്നെ ചികിത്സിച്ചവരും എന്റെ ചിത്രങ്ങൾ പാതിരാത്രി ഉറക്കമൊഴിച്ച് ചുവരുകളിൽ പതിച്ചവരുണ്ട്. എന്റെ അഭിനയം കണ്ട് കൈയടിച്ചവരും എന്നെ ആരാധിക്കുന്നവരുമുണ്ട്. ഇവരിൽ ഒരാൾ ഇല്ലായിരുന്നുന്നെങ്കിൽ എന്റെ ഉയരം ഇപ്പോഴുള്ളത്ര ഉണ്ടാവില്ലായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. മോഹൻലാൽ പറഞ്ഞ വാക്കുകൾ.എല്ലാ അനുഗ്രഹങ്ങൾക്കും ഫലമായി ഇപ്പോൾ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം.നെഞ്ചിനകത്ത് ലാലേട്ടൻ...