കവർച്ചാകേസിലും അടിപിടിക്കേസിലും ഉൾപ്പെടെ പ്രതികൾ,​ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട സ്വാതിയെയും ഹിമയെയും നാടുകടത്തി

Saturday 20 September 2025 11:29 PM IST

നാ​ട്ടി​ക​:​ ​ ഓപ്പറേഷൻ കാപ്പയുടെ ഭാഗമായി ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് യുവതികളെ നാടുകടത്തി. ​ വ​ല​പ്പാ​ട് ​ക​ര​യാ​മു​ട്ടം​ ​സ്വ​ദേ​ശി​ ​ചി​ക്ക​വ​യ​ലി​ൽ​ ​വീ​ട്ടി​ൽ​ ​സ്വാ​തി​ ​(28​),​ ​വ​ല​പ്പാ​ട് ​സ്വ​ദേ​ശി​ ​ഇ​യ്യാ​നി​ ​വീ​ട്ടി​ൽ​ ​ഹി​മ​ ​(25​)​ ​എ​ന്നി​വ​രെ​യാ​ണ് ​കാ​പ്പ​ ​പ്ര​കാ​രം​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​നാ​ടു​ക​ട​ത്തി​യ​ത്.

ഹി​മ,​ ​സ്വാ​തി​ ​എ​ന്നി​വ​ർ​ ​മ​റ്റ് ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടാ​തി​രി​ക്കാ​നാ​യി​ ​ക​ഴി​ഞ്ഞ​ ​ജൂ​ൺ​ 16​ ​മു​ത​ൽ​ ​കാ​പ്പ​ ​നി​യ​മ​പ്ര​കാ​രം​ ​ആ​റു​മാ​സ​ത്തേ​ക്ക് ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​ഓ​ഫീ​സി​ൽ​ ​ഒ​പ്പി​ടാ​നാ​യി​ ​ഉ​ത്ത​ര​വാ​യി​രു​ന്നു.​ ​ഈ​ ​ഉ​ത്ത​ര​വ് ​ലം​ഘി​ച്ച് ​മ​ര​ണ​വീ​ട്ടി​ൽ​ ​ക​യ​റി​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​വ​രെ​ ​കാ​പ്പ​ ​നി​യ​മ​ ​പ്ര​കാ​രം​ ​നാ​ടു​ക​ട​ത്തു​ന്ന​ത്.​ ​ഹി​മ,​ ​സ്വാ​തി​ ​എ​ന്നി​വ​ർ​ ​വ​ല​പ്പാ​ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​ക​വ​ർ​ച്ചാ​കേ​സി​ലും​ ​വീ​ടു​ക​യ​റി​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ ​ര​ണ്ട് ​കേ​സി​ലും​ ​ഒ​രു​ ​അ​ടി​പി​ടി​ക്കേ​സി​ലും​ ​അ​ട​ക്കം​ ​നാ​ല് ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​ക​ളാ​ണ്.​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ബി.​കൃ​ഷ്ണ​കു​മാ​ർ​ ​ന​ൽ​കി​യ​ ​ശു​പാ​ർ​ശ​യി​ൽ​ ​തൃ​ശൂ​ർ​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​ ​ഹ​രി​ശ​ങ്ക​റാ​ണ് ​കാ​പ്പ​ ​പ്ര​കാ​ര​മു​ള്ള​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ച​ത്.

ഈ വർഷം മാത്രം ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 179 ഗുണ്ടകൾക്കെതിരെയാണ് കാപ്പ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 57 ഗുണ്ടകളെ ജയിലിലടച്ചു, 122 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു.