വനിതാ ജംഗ്ഷൻ
Sunday 21 September 2025 12:51 AM IST
കിളിമാനൂർ:നഗരൂർ ഗ്രാമപഞ്ചായത്തിലെ വനിതാ ജംഗ്ഷൻ വനിതാ തീയറ്റർ പരിപാടികൾ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിതയുടെ അദ്ധ്യക്ഷതയിൽ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനു അലക്സ് സ്വാഗതം പറഞ്ഞു.ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഡോ.റോഷ്നി ജെ.എസ് മുഖ്യാതിഥിയായി.വനിതാ ശിശു വികസന ഓഫീസർ തസ്നി ബി.എസ്,ഐ.സി.ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്ത്,ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ,ബ്ലോക്ക് മെമ്പർമാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ചിത്രകുമാരി നന്ദി പറഞ്ഞു.