വിദ്യാഭ്യാസ മഹോത്സവത്തിന് തുടക്കമായി

Sunday 21 September 2025 12:52 AM IST

വെഞ്ഞാറമൂട് : പൊതു വിദ്യാലയങ്ങളുടെ വിദ്യാഭ്യാസ സർഗാത്മക മികവ് പ്രകടിപ്പിക്കുന്നതിനുള്ള പുല്ലമ്പാറ പഞ്ചായത്തിന്റെ 'എഡ്യുഫെസ്റ്റ്' വിദ്യാഭ്യാസ മഹോത്സവത്തിന് തുടക്കമായി. 3 ദിവസങ്ങളിലായി പേരുമല ഗവ.എൽ.പി സ്‌കൂളിലാണ് എഡ്യുഫെസ്റ്റ് നടക്കുന്നത്.പുല്ലമ്പാറ പഞ്ചായത്ത് നവീകരിച്ച ജോസഫ് മുണ്ടശേരി സ്മാരക ഹാൾ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.അക്കാദമി സർഗോത്സവം എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,വൈസ് പ്രസിഡന്റ് എസ്.എം.റാസി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അശ്വതി,ഇ.എ.മജീദ്,ബി.അസീന ബീവി,വൈ.വി.ശോഭകുമാർ,ബി.ശ്രീകണ്ഠൻ,എൽ.ശുഭ,എസ്.ബിന്ദുകുമാരി,ഡോ. ബി.നജീബ്,വി.എസ്.സജുകുമാർ,പ്രദീപ് നാരായണൻ,കെ.പി.സാജിദ് തുടങ്ങിയവർ സംസാരിച്ചു.