രാഷ്ട്രപതി അടുത്തമാസം ശബരിമലയിലെത്തും

Sunday 21 September 2025 12:55 AM IST

പമ്പ: രാഷ്ട്രപതി ദ്രൗപദി മുർമു തുലാമാസ പൂജയ്ക്ക് ശബരിമല ദർശനം നടത്തും. ഇതുസംബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. തീയതി അറിയിച്ചിട്ടില്ല. ഏതു ദിവസം വന്നാലും സ്വീകരിക്കാൻ സർക്കാരും ദേവസ്വം ബോർഡും സജ്ജമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.