അങ്കണവാടികൾക്ക് അടുക്കള ഉപകരണങ്ങൾ നൽകി

Sunday 21 September 2025 12:00 AM IST
1

അന്നമനട: അന്നമനട പഞ്ചായത്ത് ബാലസൗഹാർദ്ദ പദ്ധതിയുടെ ഭാഗമായി 31 അങ്കണവാടികൾക്ക് അടുക്കള ഉപകരണങ്ങളും ഫർണിച്ചറുകളും വിതരണം ചെയ്തു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കുക്കർ, മിക്‌സർ ഗ്രൈൻഡർ, പാൻ, സ്റ്റീൽ ബൗൾ, ഗ്ലാസ്, പാത്രം, ഗ്യാസ് സ്റ്റൗ, കണ്ടെയ്‌നറുകൾ, ഗാർഡൻ ഉപകരണങ്ങൾ, അലമാര, സ്റ്റീൽ റാക്ക് എന്നിവ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ജയൻ അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ മജ്ജു സതീശൻ, കെ.ഐ. ഇഖ്ബാൽ, ടി.കെ. സതീശൻ ഐ.സി.ഡി.എസ്. സൂപ്പർവൈസർ ബി.ജി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.